home    about    contact    font    sitemap    faq   
 

 

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‍പം
പെയിന്റിങ്ങ്‌








കവിത » സമകാലീനം

ക ഖ ഗ ഘ ങ
  ജി.ഹരികൃഷ്ണന്‍
   
  എന്താ കുട്ടീ പേര്‌ ?
കാഞ്ചനമാല
ആരുടെ മകള്‍ ?
കനകലതയുടെ

മിട്ടായി വേണോ ?
വേണ്ട
മൊബൈല്‍ ചിത്രങ്ങള്‍ ?
വേണ്ട
കാശു വല്ലതും ?
വേണ്ട
കുറച്ചുദൂരം കൂടെ വരട്ടെ ?
ഒറ്റയ്ക്കു പോകാനറിയാം
എന്താവശ്‌യമുണ്ടെങ്കിലും പറയണം
ഒന്നും ആവശ്‌യമില്ല

കൈയിലെന്താ ?
പുസ്തകം
എന്താണതില്‍ ?
ക ഖ ഗ ഘ ങ.









© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ