| ടി
കെ പത്മിനി ( 1940 - 1969) |

|
1940 മെയ് 15 ന് കാടഞ്ചേരിയില്‍ ജനനം.
പൊന്നാനി ഏ വി ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം.
അവിടത്തെ ചിത്രകലാധ്യാപകന്‍ കെ. എല്‍. ദേവസ്സിമാസ്റ്റരായിരുന്നു
ആദ്യഗുരുനാഥന്‍. പിന്നീട് പ്രശസ്ത ചിത്രകാരന്‍
ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചു.
1961ല്‍ മദ്രാസിലെ കോളേജ് ഓഫ് ഫൈനാര്‍ട്സില്‍
ചേര്‍ന്നു. കെ. സി. എസ് പണിക്കരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ
പഠിച്ച് 1965 ല്‍ ഒന്നാം റാങ്കോടെ പെയിന്റിങ്ങില്‍
ഡിപ്ലോമ കരസ്ഥമാക്കി.
മദിരാശിയിലെ വിദ്യോദയ ഗേള്‍സ് ഹൈസ്കൂളിലും
ആദര്‍ശ് വിദ്യാലയ മെട്രിക്കുലേഷന്‍ സ്കൂളിലും
ചില്‍ഡ്രന്‍സ് ഗാര്‍ഡന്‍ സ്കൂളിലും അധ്യാപികയായി
സേവനമനുഷ്ഠിച്ചു.
1968 മെയില്‍ സഹപാഠിയും പ്രശസ്ത ചിത്രകാരനുമായ
കെ. ദാമോദരനെ വിവാഹം ചെയ്തു.
യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ജീവിതപശ്ചാത്തലത്തോട്
കലഹിച്ചും പൊരുതിയുമാണ് പത്മിനി ദേശീയപ്രശസ്തിയിലേക്കുയര്‍ന്നത്.
എന്നാല്‍ ഇന്ത്യന്‍ ചിത്രകലയ്ക്ക് വലിയ വാഗ്ദാനമായിരുന്ന
ആ ജീവിതം 29-ാം വയസ്സില്‍, അകാലത്തില്‍ പൊലിഞ്ഞുപോയി.
അമൃതാ ഷെര്‍ഗിലിനു ശേഷം ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍
പത്മിനിയോളം ശ്രദ്ധേയയായ മറ്റൊരു ചിത്രകാരിയുമുണ്ടായിട്ടില്ല.
സ്ത്രീസ്വത്വത്തിന്റെ അനന്യമായ ആവിഷ്കാരങ്ങളായിരുന്നു
പത്മിനിയുടെ കല.
|
പത്മിനി - ചിത്രശാല
|
|
പത്മിനിയുടെ
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രധാന ഗാലറികള്‍
- കേരള ലളിതകലാ അക്കാഡമിയുടെ
ഡര്‍ബാര്‍ ഹാള്‍ ഗാലറി - എറണാകുളം
- കേരള ലളിതകലാ അക്കാഡമി
- ത്രിശൂര്‍
- നാഷണല്‍ ഗാലറി ഓഫ്
മോഡേണ്‍ അര്‍ട്ട് - ചെന്നെ
- സലാര്‍ ജങ്ങ് മ്യുസിയം
- ഹൈദരാബാദ്
|