home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

വാടകസൈക്കിള്‍
 
   
  ചെറുപ്പമില്ലാത്തവരെയും
കണ്ണുകൊണ്ട്‌
വാ.. വാ.. എന്നു വിളിക്കുമായിരുന്നു
നിരത്തിയിട്ട സൈക്കിളുകള്‍.

നെറ്റിപൊട്ടി ചോരവീണതും
നീണ്ട ചെമ്മണ്‍പാതയില്‍
നായയെക്കണ്ട്‌ തിരിച്ചുപാഞ്ഞതും
ഓര്‍ത്തുചിരിച്ചു പൊള്ളും.

ആരെല്ലാമോ കൊണ്ടുപോകും
എങ്കിലും
വെയിലിന്റെ വെളുപ്പില്‍
സ്കൂള്‍മടിച്ചികളായി അലഞ്ഞ
പഴയ പകലുകള്‍
ആഗ്രഹിച്ചുപോകും അത്‌

നിന്റെ കാലടികളില്‍ പുതഞ്ഞ
ചെമന്ന സൈക്കിളിന്റെ
പൊള്ളുന്ന പെഡലുകള്‍
പഴകിപ്പൊട്ടിയിരിക്കുമോ?

പൂട്ടിയിട്ട കടയുടെ നിശ്ശബ്ദത
കണ്ണില്‍ തലയാട്ടുന്നു.

നായ കടിച്ചുകീറിയ
കടക്കാരന്റെ ഉടല്‍
ആ ചുമന്ന സൈക്കിളില്‍ത്തന്നെയായിരിക്കുമോ
വീട്ടിലേയ്ക്കു കൊണ്ടുപോയിരിക്കുക?

അവസാനത്തെ കിതപ്പിനിടയില്‍
അതിന്റെ നാവില്‍നിന്നും
അയാള്‍ അറിഞ്ഞിരിക്കുമോ
നിന്നെ പുഴുവായ്‌ അടച്ചുവെയ്ക്കുന്ന
രാത്രിമണ്ണിന്റെ നനവ്‌... ?
 

കൂടുതല്‍ കവിതകള്‍
ജയിലിലേയ്ക്ക്‌ പുറപ്പെട്ട പെണ്‍കുട്ടി
കടമുടക്കം
ടവ്വല്‍
വാടകസൈക്കിള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ