home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ടവ്വല്‍
 
   
  കുഞ്ഞുങ്ങള്‍
ടവ്വലിന്‌
'തവ്വല്‍' എന്നു പറയും.
ടവ്വലുകൊണ്ട്‌ കപ്പലുണ്ടാക്കും
വാഴപ്പഴമുണ്ടാക്കി
തമാശയ്ക്ക്‌ തിന്നാന്‍ നോക്കും
മരിച്ചുപോയ അമ്മയുടെ ഫോട്ടോയിലെ
പൊടി തുടയ്ക്കും.

കുഞ്ഞുങ്ങള്‍ക്കൊന്നും
അമ്മയുടെ ശബ്ദം ഓര്‍മ്മയില്ലായിരിക്കാം
ഒരു വേനല്‍ക്കാലത്ത്‌
അവരുടെ അമ്മയുടെ മൂക്കിലൂടെ
മഴപോലെ ചോരകണ്ടെന്നു പറഞ്ഞ്‌
കരഞ്ഞത്‌,
അതെല്ലാം മറന്നിരിക്കാം.

വയലുകളിലൂടെ വെള്ളപ്പാച്ചിലുകള്‍ ചവിട്ടി
നടന്നുപോയിരുന്ന കുഞ്ഞുങ്ങളുടെ
സ്കൂള്‍ അടച്ചത്‌
ഓര്‍മ്മയില്‍ വരുന്നുണ്ട്‌.
അതിനുള്ളിലെ ബഞ്ചിലൊന്നില്‍
കാണാതായ കുട്ടിയുടെ
കണ്ണുനീര്‍ തുടച്ച ടവ്വല്‍
മരജനലിലൂടെ ഇന്നും
ആകാശം നോക്കി ഉറങ്ങും

മഴക്കാലത്ത്‌
എനിക്കുമാത്രം ഉറക്കമില്ലാതായി.
കുഞ്ഞുങ്ങളുടെ ശവക്കുഴിയ്ക്കുമേല്‍
ഞാനിന്നു മറന്നുവെച്ച ടവ്വല്‍
കുഞ്ഞുങ്ങളോടൊപ്പം
അവരുടെ അമ്മയോടൊപ്പം
എത്ര നന്നായുറങ്ങുന്നു!
 

കൂടുതല്‍ കവിതകള്‍
ജയിലിലേയ്ക്ക്‌ പുറപ്പെട്ട പെണ്‍കുട്ടി
കടമുടക്കം
ടവ്വല്‍
വാടകസൈക്കിള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ