|
|
കടമുടക്കം
|
| |
|
| |
|
| |
കൊലചെയ്യുന്നത്
സിനിമയിലല്ലാതെ
ഞാന്‍ നേരില്‍ കണ്ടിട്ടില്ല
ഇന്നാളൊരു സിനിമയില്‍
അപ്പന്റെ മുന്നിലിട്ട്
മകനെ കൊല്ലുന്നത്
കാണാന്‍ നില്‍ക്കാതെ
കടയിലേയ്ക്കു വന്നിരുന്നു
തിരക്കുള്ള കച്ചവടം
ഓര്‍മ്മയില്‍ ഉള്ള തിണ്ണയ്ക്ക്
ഒറ്റയ്ക്ക് കാവലിരിക്കുമ്പോള്‍
മഴക്കാലത്ത് പാര്‍പ്പിച്ചിരുന്ന
പള്ളിക്കൂടത്തിന്റെ
വരാന്തയിലേയ്ക്കു നോക്കും
ഇന്റര്‍വെല്ലിന്
കടയിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളെ
നിയന്ത്രിക്കാന്‍
എന്തു പ്രയാസമാണ്
എന്നാലും എന്നും
സന്തോഷത്തോടെ തുറക്കും.
ഒരു ദിവസം
കടതുറക്കാനനുവദിക്കാത്തവരെയും
അവരുടെ
മണ്ണുമാന്തിയേയും
എതിരിടേണ്ടിവന്നു
ഒരാളിനെ കൊലചെയ്യുന്നത്
അവര്‍ കുഞ്ഞുങ്ങള്‍ക്ക്
കാണിച്ചുകൊടുത്തതിന്റെ നടുക്കം
ചോരയോടെയിപ്പോഴും
പള്ളിക്കൂടത്തില്‍ മേഞ്ഞുനടക്കുന്നുണ്ടാകുമോ?
|
| |
|
|
|
|
|
|
|