home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

വിത്തുകളുടെ പ്രസാദം
 
   
  പ്രാര്‍ത്ഥനയുടെ കൈക്കുമ്പിളില്‍
വിത്തുകളുണ്ട്‌ - മോഹങ്ങളുടെ
കൈരേഖയുടെ ഞാഞ്ഞൂലുകള്‍ പുളയുന്ന
മണ്ണില്‍ വിളയാനായ്‌
വിയര്‍പ്പില്‍ കുതിരുന്നത്‌

പൊട്ടിത്തെറിക്കുന്ന വെണ്ടയാവാം
കയറോടുന്നത്‌ നോക്കിക്കിടക്കുന്ന കാളയാവാം
കര്‍പ്പൂരനാളത്തിനു മുന്നില്‍
മഞ്ഞളും കുങ്കുമവുമണിഞ്ഞ
വിഡ്ഢിക്കൂശ്മാണ്ഡമാവാം
പാവയ്ക്കയുടെ മുതലക്കുഞ്ഞുങ്ങളാവാം
തെങ്ങിന്‍തടത്തില്‍ ചിക്കിപ്പെറുക്കുന്ന
ചീരക്കാലുകളാവാം
ആത്മഹത്യചെയ്യുന്ന പടവലങ്ങളാവാം

ഏതായാലും അടുത്ത വരവിന്‌
ഇതിലേതെങ്കിലും കൂട്ടി ഉണ്ണാം
പോവാന്‍ കൈ കൂപ്പുമ്പോള്‍
വീണ്ടും തരാം
പുതിയ വിത്തുകളുടെ പ്രസാദം.
 


കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ