|
|
കുട്ടിസ്രാങ്ക്
|
| |
|
| |
|
| |
കുട്ടിസ്രാങ്കെന്താ
സൂര്യനെ നോക്കാത്ത്?
പനയ്ക്കു താഴെ നിന്ന്
ആളുകള്‍ കുഴഞ്ഞ സ്വരത്തില്‍ ചോദിച്ചു
സൂര്യനില്‍ ഭാര്യയുടെ ഋയാ ഇല്ലേ?
എന്നു കുട്ടിസ്രാങ്ക്
ഉറയ്ക്കാത്ത ചുവടുകളുമായി
മലയാളം മുന്‍ഷി ചോദിച്ചു
അത് ഭാസ്കരനല്ലേ മോനേ!
'ഫ!'
അതില്‍ ഭാര്യയുടെ ഭാ ഇല്ലേ
എന്നായി കുട്ടിസ്രാങ്ക്
സൂര്യന് തിരിഞ്ഞിരുന്ന്
പനങ്കള്ളു മോന്തിമോന്തി
മൂവന്തിയ്ക്കു താഴെയിറങ്ങി
പാതിരാവില്‍
ഓടിളക്കിയും ചെറ്റ പൊന്തിച്ചും
പല ഭോഗങ്ങള്‍ കണ്ടുനടന്നു
ഒരിയ്ക്കല്‍ ഒരോടിന്റെ
ഒന്നരയ്ക്കൊന്ന് ചതുര ആകാശത്തില്‍
ഒരവിഹിതഭോഗം
അതിനെക്കണ്ടു
ചെറുപ്പക്കാര്‍ ഓടിക്കൂടി
അടിച്ചുകൊന്നു
തോലുരിച്ച് അയലില്‍ക്കെട്ടി
ചന്ദ്രനുദിച്ചുനിന്ന കുന്നുമ്മല്‍
വാറ്റിയതിനോടൊപ്പം
അതിന്റെ ഇറച്ചി തിന്നു
ഒരാള്‍ മലര്‍ന്നുകിടന്നു ചോദിച്ചു
സൂര്യനോ ചന്ദ്രനോ ആരാണ്ടാ വലുത്?
ആരോ പറഞ്ഞു : സൂരിയന്‍
അതുകേട്ട്
കടവാതില്‍പോലെ തൂങ്ങിക്കിടന്ന
കുട്ടിസ്രാങ്കിന്റെ തോല്‍
ഒന്നു വിറച്ചു.
|
| |
|
|
|
|
|
|
|