home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഒരുജാതി
 
   
  ജാതി ചോദിക്കരുത്‌, പറയരുത്‌
അത്‌ അനുഭവിക്കാനുള്ളതാണ്‌.

തിണ്ണയില്‍ കഴുകിക്കമഴ്ത്തിയ
ഗ്ലാസ്സിന്റെ ശിവലിംഗം -
അതാണ്‌ മൂര്‍ത്തി
മതിലിലൊട്ടിച്ച ചാണകവരളി -
അതാണ്‌ ചന്ദനം.

ജാതി
നെല്ലിപ്പടിക്കു താഴെ
ഇഴഞ്ഞുവരുന്ന ആമ.

കാവിലെ കാഞ്ഞിരത്തണുപ്പില്‍
പുളയുന്ന ഇഴജാതി
കാല്‍ക്കീഴില്‍ പതുങ്ങുന്ന
നിഴലിന്റെ കരിമ്പൂച്ച

വിയര്‍ത്തുമണത്തു കൂടെ നടന്ന്‌
കുതറിയോടുമ്പോള്‍ പാഞ്ഞു കടിക്കുന്ന
കാലടിപ്പാടിന്റെ നായ.
 


കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ