home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

അസംതൃപ്തിയുടെ ആകാശം
 
   
  അവിവാഹിതനായ മദ്ധ്യവയസ്കന്‍
ഉറങ്ങാന്‍ കിടന്നാല്‍
ഇമയുടെ അടിയില്‍
ഒരാകാശം വിടരും

അതിന്റെ ഒരു കോണില്‍
കുടിച്ചു ലക്കുകെട്ട ചന്ദ്രന്‍
കാര്‍മേഘത്തിന്റെ പുതപ്പുചുറ്റി
തിരിഞ്ഞും മറിഞ്ഞും ഉറങ്ങും

ആ അര്‍ദ്ധതാര്യതയില്‍
അസംതൃപ്ത ഭാര്യമാരുടെ
താരാജാലം തെളിയും

സപ്തര്‍ഷികളുടെ തിളക്കം
ലോലാക്കാക്കിയൊരുവള്‍
കര്‍ക്കിടകത്തിന്റെ കൈകള്‍കൊണ്ട്‌
വരിഞ്ഞുമുറുക്കുന്ന ഒരുവള്‍
സ്നേഹം തുലാസ്സിലിട്ടു തൂക്കി
അളന്നളന്നുവാങ്ങുന്ന ഒരുവള്‍
മെടഞ്ഞുകെട്ടിയ മുടിയുടെ
തേള്‍വാലുമായി ഒരുവള്‍
അമ്പുകളില്‍ കോര്‍ക്കാന്‍
പൂവിന്‍കൂടുമായൊരുവള്‍

അവരുടെയിടയില്‍
നീര്‍ച്ചുഴിയായ്‌ തെളിയുന്ന
ആകാശഗംഗ -
അയാളുടെ പ്രണയത്തിന്റെ
വിരലടയാളം

രാവിലെ ആകാശം
ഒരു ഗ്ലാസ്‌ കരിപ്പെട്ടിക്കാപ്പിയായ്‌
ചന്ദ്രനു മുന്നിലെത്തുമ്പോള്‍
ഭൂമിയിലൊരു മേശമേല്‍
കഞ്ഞിപ്പശ തിളങ്ങുന്ന
കുപ്പായത്തിന്മേല്‍
ഉറക്കച്ചടവിന്റെ
ചിരട്ടക്കനല്‍ക്കണ്ണുകളുമായ്‌
ഇസ്തിരിപ്പെട്ടി ഓടിനടക്കും

അയാള്‍ അപ്പോള്‍
രാത്രി പാടാന്‍ പറ്റാത്ത പാട്ട്‌
മൂളുന്ന ഒരു കരിവണ്ട്‌.
 


കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ