|
|
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്
|
| |
|
| |
|
| |
ആണ്‍കൂട്ടം
ശരീരം കോര്‍ത്ത് മാലയിടുമ്പോള്‍
ആരംഭിയ്ക്കുന്നു നാടകം
ദേഹത്തിന്റെ വിടവിലൂടെ മാത്രം
നാടകം കാണുമ്പോള്‍
കുടിയനായ് വരുന്ന നടന്റെ അഭിനയത്തില്‍
ജീവിതം മണക്കാം
അട്ടഹാസവും
പെണ്ണിന്റെ കരച്ചിലും കേള്‍ക്കാം
പാതിതെളിയുന്ന ഓരോ കാഴ്ചയും
മുറിഞ്ഞുവീഴുന്ന ഓരോ സംഭാഷണവും
ഓരോരോ നാടകങ്ങളാക്കാം
കേട്ടുകേള്‍വിയുടെ
വിടവുകാഴ്ചയുടെ
ജീവിതം തുടിക്കുന്ന,
മടക്കിക്കുത്തിയ കള്ളിമുണ്ടുകള്‍
പൊയ്ക്കാലില്‍ ഏന്തിവലിയുന്ന
അസംബന്ധനാടകം.
|
| |
|
|
|
|
|
|
|