home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പ്ലൂട്ടോ കരയുകയാണ്
 
   
  പ്ലൂട്ടോയെ പുറത്താക്കി
ഒരിയ്ക്കലും അവന്‍ വികൃതി കാട്ടിയിട്ടില്ല
പഠിയ്ക്കാതെ വന്നിട്ടില്ല
യൂണിഫോമിടാതെ ക്ലാസില്‍ കയറിയിട്ടേയില്ല
എന്നിട്ടുമവനെ പുറത്താക്കി
ചെറിയകുട്ടിയാണവന്‍
എപ്പോഴും അവസാനത്തെ ബഞ്ചിലാണിരിക്കുക
പുതിയൊരു കുട്ടി വന്നു, സെന.
കുള്ളന്‍ പ്ലൂട്ടോയുടെ അടുത്താണ്‌
അവനെ ഇരുത്തിയത്‌
വികൃതിയായൊരു ചെക്കന്‍
എന്തുചെയ്യുമെന്ന ആര്‍ക്കറിയാം?
പ്ലൂട്ടോ ചിലപ്പോള്‍ നെപ്റ്റ്യൂണിനെ മറികടന്ന്‌
യുറാനസ്സിന്റെ ബഞ്ചിലേക്കു ചാടും
പിന്നെ വീണ്ടും പഴയ സ്ഥാനത്തേക്ക്‌
ഒരുദിവസം ടീച്ചര്‍ അതുകണ്ടു
പ്ലൂട്ടോയെ ക്ലാസില്‍നിന്നും പുറത്താക്കി
വിനയായത്‌ സെനയാണോ?
എന്നാലും ഇപ്പോഴും
ക്ലാസിന്റെയപ്പുറത്ത്‌ അരമതില്‍ ചാരി
അവന്‍ തേങ്ങുകയാണ്‌.
എന്തിനാണ്‌ പ്ലൂട്ടോയെ പുറത്താക്കിയത്‌?
 

കൂടുതല്‍ കവിതകള്‍
ബെല്ലും ബെഞ്ചും
മുള കാത്ത്
ജാലകം തുറന്നപ്പോള്‍
മറന്നുവെച്ചത്
പറഞ്ഞുതോരാതെ
മ്യാവൂ മ്യാവൂ
എന്തിന്?
പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
ഇവളെ തോല്‍പ്പിക്കുക
അണ്ടിയ്‌ക്കു തുണ പോകുമോ?
പ്രിയ തയ്യല്‍ക്കാരാ
കടലിലായ വാക്ക്
നിനക്കായ്
കാണാതായ പശു
മതിലിനപ്പുറത്ത്
പെന്‍ഡുലം
കളിയ്ക്കാനിറങ്ങിയ ഭൂമി
വഴിതെറ്റിവന്ന പൂച്ച
തെലുങ്കന്‍
പ്രവേശനോത്സവം
ശരാശരി
പ്ലൂട്ടോ കരയുകയാണ്
സൈലന്‍സ്
നനഞ്ഞ ചിത്രങ്ങള്‍
പരീക്ഷ
കിടാവിന്റെ കരച്ചില്‍
മഴക്കൊമ്പ്
ചെരുപ്പുകുത്തി
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌
മിണ്ടാണ്ടിരിക്കിന്‍
വായനാക്കുറിപ്പ്‌
പാറ്റകള്‍
കണ്ണീരിലെ ഉപ്പ്‌
പെന്‍സില്‍സദ്ദാം
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ