എന്റെ തമ്പ്രാന്റെ വീടിന്റെ പിന്‍വശം
രാത്രി മാത്രം തുറക്കുന്ന വാതില്ക്കല്‍
നാട്ടുവെളിച്ചം കുടിച്ചു തിളങ്ങുന്ന
ഓട്ടുവാല്‍ക്കിണ്ടി കാത്തിരിപ്പുണ്ടാവും
വാനില്‍ പാതിരാ കുത്തിക്കെടുത്തിയ
ഓലച്ചൂട്ടിന്നുറലുകളുണ്ടാവും
കൈതപ്പൂമണമേറ്റു കുതിയ്ക്കുന്ന
രാത്രിവണ്ടി കിതച്ചെത്തുന്നുണ്ടാവും
മുക്തഛന്ദസ്സായ് മുഗ്ദ്ധയായ് ചന്ദ്രിക
വാതില്‍ പാതി തുറന്നിടും നേരത്ത്
വാഴക്കുടപ്പനില്‍ വവ്വാല്‍ച്ചിറകടി
താഴെ നിഴലായ് വിറയ്ക്കും പുലപ്പേടി
|