home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

കുഞ്ഞാക്കമ്മ
 
   
  കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറക്കും,
കാറുപെയ്താല്‍ കരയും.

പുതുമഴക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.

അങ്ങനെയാണ്
ആണുംപെണ്ണും കെട്ടവന്റെ
പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പുല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....

കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....

ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
"അമ്മേ മീന്കറി" എന്ന്
ചിരുകണ്ടന്‍ കരഞ്ഞത്....

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....

പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!
----------------------
സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.

 

കൂടുതല്‍ കവിതകള്‍
ഒളിച്ചുകളി
അവധി
കുഞ്ഞപ്പ നമ്പ്യാര്‍
അയ്യേ...
ട്രാമില്‍
പ്രചരണം
പത്തായം
അറിയിപ്പ്
പോസ്റ്റര്‍
അനങ്ങാതെ കിടക്കുന്നത്
കര്‍ക്കടം
അമ്മയ്ക്കൊരു കത്ത്
താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...
യാത്രാവിവരണം
കാരണങ്ങള്‍
സ്വപ്നം
ഓര്‍മ്മ
വസന്തം
കല
അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍
ആത്മകവിത
അപേക്ഷ
കുട്ട്യപ്പ
കുഞ്ഞാക്കമ്മ
കോഴിബിരിയാണി
ഭാഗ്യവാന്‍
ബാര്‍ബര്‍ കണ്ണേട്ടന്‍
ഫ്രഞ്ച് വിപ്ലവം
പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ