അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....
ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,
കുന്നും മലയും
പാറമടയും താണ്ടി,
വെടിയേല്ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
....................................................................
സമര്‍പ്പണം: പാടിക്കുന്ന്‍ രക്തസാക്ഷികളായ കുട്ട്യപ്പ, ഗോപാലന്‍, രൈരുനമ്പ്യാര്‍
എന്നിവര്‍ക്ക്.
|