home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ബാങ്കുവിളി കേള്‍ക്കുമ്പോള്‍
 
   
  ബടാപ്പുറത്ത്
പടിഞ്ഞാറോട്ടുരുളാന്‍
നിസ്കാരപ്പായ
ചുരുണ്ടുകിടന്നിരുന്നു...

നിഴലിന്റെ പൂവന്‍കോഴി
തൊടിയിലുലാത്തിയിരുന്നു...

യത്തീമായ ഒരു കാറ്റ്
വയല്‍വരമ്പിലൂടെ
കതിരുകളെത്തഴുകി
കൈത്തോട്ടില്‍ കാല്‍ കഴുകി
പള്ളിക്കല്‍ വന്നിരുന്നു...

ജനലഴിയിലൂടെ വന്ന
കള്ളിക്കുപ്പായമിട്ട വെയില്‍
നിസ്കരിച്ചു കിടന്നിരുന്നു

വിശപ്പിന്റെ പെരുന്നാള്‍പ്പിറ
വയറ്റില്‍ പിറന്നിരുന്നു...

നോമ്പുകാലമായിരുന്നു...

 


കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ