ഇലകള്‍
വെയിലിനെ മടിയില്‍ വെച്ച് പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍ കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന് ചിത്രത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.
|