| |
ചുമരിലെ ചില്ലിട്ട ക്ലോക്കാണ്
ക്ലാര്‍ക്ക് തോമസ്സിന്റെയും
ക്ലാരട്ടീച്ചറുടേയും
ജീവിതത്തെ മുന്നോട്ടോടിയ്ക്കുന്നത്.
അതിന് ഹൃദയത്തിന്റെ ആകൃതിയാണ്
നെഞ്ചിന്റെ തുടിപ്പും.
ഒരുനാളില്‍
പെന്‍ഡുലവുമായി പിണങ്ങി
സെക്കന്റുസൂചി പുറപ്പെട്ടു
സെക്കന്റ്ഷോയ്ക്ക്.
അതുകണ്ട്
തിരിച്ചറിയാനാവാത്ത
ഗണിതകൌതുകങ്ങള്‍
മിഴിച്ചിരുന്നു.
|