വാലിളക്കി
തലകുലുക്കി
അരികുചേര്‍ന്നു നിന്നു
പെറ്റുവീണ വാക്ക്.
അതിനെ
തള്ളയോടു ചേര്‍ത്തു നിര്‍ത്തിയത്
ഞാനാണ്;
അകിടുചുരന്നപ്പോള്‍
മാറ്റിക്കെട്ടിയതും കറന്നതും.
പിന്നെ
പിണങ്ങിയോടിയ വാക്ക്
പുഴവക്കത്തുരുണ്ട്
ഇണക്കം മാറാത്ത
ഇളംപുല്ലുകളോട്
കിന്നാരം പറയാതെ
വയലിലേയ്ക്കിറങ്ങി.
കിളിര്‍ക്കാത്ത വാക്ക്
കയ്ക്കാത്ത കാഞ്ഞിരത്തിനോട്
കണ്ണുനിറഞ്ഞ്
കൈകള്‍ കൂപ്പി
കാലം കരഞ്ഞുപറഞ്ഞ്
കടലിലേയ്ക്കിറങ്ങി.
|