home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

കര്‍ക്കടം
 
   
  വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍.

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
"കഞ്ഞി താമ്മേ
കഞ്ഞി താമ്മേ.."
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
"തെരാം മക്കളേ
തെരാം മക്കളേ.."
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
"കൊടുത്തേക്കറോ
കൊടുത്തേക്കറോ"
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
"എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും"
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍.

 

കൂടുതല്‍ കവിതകള്‍
ഒളിച്ചുകളി
അവധി
കുഞ്ഞപ്പ നമ്പ്യാര്‍
അയ്യേ...
ട്രാമില്‍
പ്രചരണം
പത്തായം
അറിയിപ്പ്
പോസ്റ്റര്‍
അനങ്ങാതെ കിടക്കുന്നത്
കര്‍ക്കടം
അമ്മയ്ക്കൊരു കത്ത്
താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...
യാത്രാവിവരണം
കാരണങ്ങള്‍
സ്വപ്നം
ഓര്‍മ്മ
വസന്തം
കല
അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍
ആത്മകവിത
അപേക്ഷ
കുട്ട്യപ്പ
കുഞ്ഞാക്കമ്മ
കോഴിബിരിയാണി
ഭാഗ്യവാന്‍
ബാര്‍ബര്‍ കണ്ണേട്ടന്‍
ഫ്രഞ്ച് വിപ്ലവം
പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ