ഇലകൊഴിഞ്ഞ വസന്തം
ഇലഞ്ഞിയിലേക്കു ചേക്കേറുമ്പോള്‍
മെസേജുകള്‍ ഒഴുകിക്കൊണ്ടിരുന്നു
പൂത്ത തേന്മാവിന്‍കൊമ്പില്‍
റിങ്‌ടോണുകള്‍ മാറിക്കൊണ്ടിരുന്നു
ഇനിയും വിടരേണ്ട കുട്ടിക്കാലം
ഗെയിമുകള്‍ക്കു ചുവട്ടിലായിരുന്നു
ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച
കാറ്റിന്റെ തണുപ്പ്
മുറിയില്‍ പടരുമ്പോള്‍
പുതച്ചുറങ്ങി, വേനല്‍
മിസ്‌ഡ്‌കാളുകള്‍ ഓരോന്നായി
പരിശോധിക്കുന്ന മുത്തശ്ശി
`അണ്ടിയ്‌ക്കു തുണപോകുന്നത്`
മെമ്മറിയില്‍ വന്നപ്പോള്‍
അതു ഡിലിറ്റുചെയ്യാന്‍
പാടുപെടുകയായിരുന്നോ?
|