home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

അയാളും പട്ടിയും
 
   
  സായാഹ്നസവാരിയില്‍
ബീച്ചിലെപ്പോഴുമെനിക്കെതിരെ
അയാളും പട്ടിയും

സന്ധ്യയുടെ
നിറപ്പകര്‍പ്പുകളില്‍
അവന്റെ രോമങ്ങള്‍ക്ക്‌
സ്വര്‍ണ്ണത്തിളക്കം
നരബാധിച്ച അയാളുടേതിനും

ആട്ടത്തിനൊടുവില്‍
ചരടുപൊട്ടി
നിയന്ത്രണംവിട്ടുപോയവന്‌
പിടിക്കാനെന്നപോലെ
അവന്റെ കഴുത്തിലെ
ലോഹച്ചങ്ങല

സായാഹ്നത്തിന്റെ
ചലനങ്ങള്‍ക്കും
ആരവങ്ങള്‍ക്കുമിടയിലൂടെ

ഒരറ്റത്ത്‌ ഒതുക്കിവച്ച
നിശ്ശബ്ദതയും
മറ്റേയറ്റത്ത്‌ അടക്കിപ്പിടിച്ച
ഗര്‍ജ്ജനവും പോലെ
പരസ്പരബന്ധിതരായ്‌
അയാളും പട്ടിയും.
 

കൂടുതല്‍ കവിതകള്‍
ഗര്‍ത്തം
ശലഭം
അയാളും പട്ടിയും
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ