home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പോസ്റ്റര്‍
 
   
  പോസ്റ്ററൊട്ടിക്കാന്‍ മടിച്ചു നിന്നപ്പോള്‍
കണ്ടക്കയ്യിലെ കവുങ്ങിന്‍ തോപ്പുകള്‍ കണ്ടിട്ടുണ്ടോ
എന്നു ചോദിച്ചു
കുഞ്ഞിരാമേട്ടന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയം
കണ്ടക്കയ്യിലെ ആളൊഴിഞ്ഞൊരു മൂലക്കെ
കവുങ്ങിന്റെ മണ്ടയില്‍ കയറി
ആടിയാടി മറ്റൊരു കവുങ്ങിലേക്ക് മാറി...
അടിയിലൂടെ നടക്കുന്ന
പെണ്ണുങ്ങളുടെയും പണിക്കാരുടെയും
പോലീസുകാരുടെയും മുകളിലൂടെ
ഒരു കിലോമീറ്ററോളം പറന്ന്
എം.എസ്.പിക്കാര്‍ കാവല്‍ നില്‍ക്കുന്ന
ജന്മിയുടെ വീട്ടുമുറ്റത്തെ
തെങ്ങിലെത്തി
മാളികയുടെ മൂന്നാം നിലയുടെ ചുവരില്‍
‘ജന്മിത്തം തുലയട്ടെ’ എന്ന പോസ്റ്ററൊട്ടിച്ച്
അതു പോലെ തിരിച്ചു വന്ന
ഗോപാലന്റെ കഥപറഞ്ഞു.

കഥ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
കടൂരിന്റെ മുക്കിലും മൂലയിലും പതിഞ്ഞു
പോസ്റ്ററുകള്‍.
വൈകുന്നേരം
കണ്ടക്കയ്യിലെ കവുങ്ങിന്‍ തോപ്പില്‍ക്കിടന്ന്
ഓലകള്‍ക്കിടയിലൂടെ
ചുവന്ന ആകാശം നോക്കാനെത്തി
കുട്ടികള്‍.

 

കൂടുതല്‍ കവിതകള്‍
ഒളിച്ചുകളി
അവധി
കുഞ്ഞപ്പ നമ്പ്യാര്‍
അയ്യേ...
ട്രാമില്‍
പ്രചരണം
പത്തായം
അറിയിപ്പ്
പോസ്റ്റര്‍
അനങ്ങാതെ കിടക്കുന്നത്
കര്‍ക്കടം
അമ്മയ്ക്കൊരു കത്ത്
താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...
യാത്രാവിവരണം
കാരണങ്ങള്‍
സ്വപ്നം
ഓര്‍മ്മ
വസന്തം
കല
അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍
ആത്മകവിത
അപേക്ഷ
കുട്ട്യപ്പ
കുഞ്ഞാക്കമ്മ
കോഴിബിരിയാണി
ഭാഗ്യവാന്‍
ബാര്‍ബര്‍ കണ്ണേട്ടന്‍
ഫ്രഞ്ച് വിപ്ലവം
പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ