home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ശ്രീക്കു കവിതകള്‍
 
   
  കോള്‍-മയിര്‍

കാമുകിമാരില്‍നിന്നും
ഫോണ്‍മൊഴി പോകുന്നത്
വാര്‍മയില്‍ നിരനിര-
യായ്പ്പറന്നകലുംപോല്‍

കാമുകരതുകേള്‍ക്കെ
നര്‍ത്തനം ചെയ്‍വൂ നീല-
സര്‍പ്പമായ്, വിനിമയ-
ക്കോള്‍മയിരല്ലേ പ്രേമം?

വൃന്ദാവനവാര്‍ത്തകള്‍

രാധയ്ക്കു മില്‍മയില്‍ ജോലി കിട്ടി
കൃഷ്ണന്‍ കുഴല്‍വിറ്റു തണ്ണിമോന്തി
വൃന്ദാവനത്തിലെ കോങ്കണ്ണിഗോപികള്‍
അഞ്ജനം കാളിന്ദിയില്‍ കലക്കി..

ബ്ലൂഫിലിം

ആകാശനീലാഭ്രപാളികളില്‍
പാതിരാദേവിതന്‍ കാമകേളി

ക്രോംകാരം

ആദിയില്‍ ക്രോംകാരമാ-
ണുണ്ടായതെന്നായിടാം
ആ ചൊറിത്തവളതന്‍
വിശ്വാസം, വേദാന്തവും.

മുഴുവനെ


മുഴുവനെ നില്‍ക്കുന്നു
മൂന്നു പെണ്‍കുട്ടികള്‍
മൂവര്‍ക്കും മൂന്നുവയസ്സുമാത്രം

 

കൂടുതല്‍ കവിതകള്‍
ശ്രീക്കു കവിതകള്‍
വേണ്ട
മഴവില്ല്‌
ലൈംഗിക കവിതകള്‍ അച്ചടിപോലെ
ലൈംഗിക കവിതകള്‍ ലൂസി
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ