| |
കവിക്കു തൂവലായ് പൊഴിഞു വീഴുവാന്‍
തിരകള്‍ എയ്തിടും തീരം - കണ്ടു
മതിവരാതെ നാം മടങിപ്പോകവേ
മലയില്‍ ഇരുളെത്തും നേരം
കറുത്ത നരിക്കല്ലില്‍ ചുവന്ന തെച്ചിപ്പൂ
ഇളകി, ചിലമ്പൊലി കേട്ടു
തിരിഞു നോക്കുമ്പോള്‍ കിലുങി നില്‍ക്കുന്നു
അണിഞൊരുങിയ തെയ്യം!
കടലിലൂടെ, കവിതത്തിരയിലൂടെ
ഇവിടെയെത്തിയോ പൂതം?
വരിയിറങി വന്നലറിച്ചൊല്ലുമോ
തരിക കുഞിനെയെന്ന്?
തരിച്ചുനില്‍ക്കുമ്പോള്‍, അണച്ചെന്‍ കാതില്‍
പറഞതോ പ്രിയമൊഴി
വരികള്‍,വാക്കുകള്‍ ശ്രുതിയിടുന്നെരെന്‍
പ്രിയമൊഴി മലയാളം
ഏഴിമലങ്കാറ്റാടി മലയാളം
ഏഴിമലയാളും ആഴിമലയാളം
|