home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഓരോരോ കാലത്തിലും
 
   
  ചെറിയചെറിയ പണികളായിരുന്നു അയാള്‍ക്ക്
കുളക്കടവില്‍നിന്നും കൊണ്ടുവരുന്ന ചേലയിലെ
കുറുക്കന്‍പുല്ലുകള്‍ നുള്ളുക
നിറങ്ങള്‍ നിറച്ചു ചീറ്റിക്കാന്‍
പീച്ചാംകുഴല്‍ വൃത്തിയാക്കിവെക്കുക
ഓട്ടവീണ മണ്‍കലങ്ങള്‍
ചക്കപ്പശ ചേര്‍ത്തൊട്ടിക്കുക
ചാണകത്തില്‍ പുതഞ്ഞുപോവുന്ന ഓടക്കുഴല്‍
കഴുകിത്തുടച്ചു വെയ്ക്കുക
അങ്ങനെ.. അങ്ങനെ...

അനുരാഗത്തില്‍
ഹൃദയമൃദംഗമായ് പൊന്തിവിടരുന്ന
പാവാടയിലേയ്ക്ക്
ചാടൊല്ലെ.. ചാടൊല്ലെ എന്ന്
പറയാനാഞ്ഞ് പറയാനാവാതെ
നില്‍ക്കുകയായിരുന്നു

അയാളെ വീണ്ടും കണ്ടു
കമാനങ്ങളിലും പുല്‍ത്തകിടികളിലും
രാഗ് കാംബോജ് തുള്ളിയിട്ട തണുത്ത രാത്രിയില്‍
ഒരു ചുവര്‍ച്ചിത്രത്തില്‍
പല്ലക്കേന്തിനടക്കുന്ന ആളുകളുടെ കൂട്ടത്തില്‍
തലകുനിച്ചുനടക്കുന്ന ഒരാള്‍.

 

കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ