home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഇടവഴിച്ചിന്ത്‌
 
   
  പേരറിയാച്ചെടികളുടെ
കളിത്തട്ട്‌,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്‌.

കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്‍വിഴുങ്ങിപ്പക്ഷി
പാര്‍ക്കുന്നൊരാഴക്കിണര്‍.

പകല്‍ വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.

ഒരു മിന്നലില്‍ തെളിയുന്ന
പന്നവള്ളിപ്പടര്‍പ്പ്‌.

അക്കരെപ്പൊത്തിലെ പാമ്പ്‌
ഇക്കരെപ്പൊത്തിലേക്ക്‌
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്‍കുടം.

പെരുവഴിയില്‍‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്‍കവിത
 

കൂടുതല്‍ കവിതകള്‍
ഇടവഴിച്ചിന്ത്‌
കാഴ്ച
മിച്ചം വന്നത്‌
ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്‌..
അട്ടപ്പാടിയില്‍ ഒരു ദിവസം
പുനര്‍ജനി
പ്രള(ണ)യകാലം ..
പൂമ്പാറ്റകളും കുട്ടികളും പറയാന്‍ ശ്രമിക്കുന്നത്‌..
നിലാവിനോട്‌..
ആരോടെന്നില്ലാതെ
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്‌..
ഒരു നുണക്കഥ..
ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്‌..
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ