|
|
അണുകുടുംബദശകം
|
| |
|
| |
|
| |
അണുകുടുംബമേ സ്വസ്‌തി വാഴ്‌ത്തപ്പെട്ടവയല്ലോ
നീ! പിതാവും പുത്രനും പിന്നെ മാതാവും പുത്രിയും
തഥാ!.
മഹിമയ്‌ക്കിണങ്ങും വീടും, ചുമന്നുതന്നെയാത്രകള്‍ ടെന്‍ഷന്‍
(വെയ്‌റ്റ്) കുറച്ചീടാനായി, സേഫ്‌റ്റി വാല്‍വുകളുണ്ടെടോ.
കാറും
വീട്ടിന്നകംതന്നെ വീട്ടിലെ ദൈവമുണ്ടതില്‍ സദാ കേള്‍ക്കുന്ന
ശാസ്‌ത്രീയ- സംഗീത സിഡിയും സുഖം.
അന്ന വസ്‌ത്രാദി മുട്ടാതെ നീയല്ലോ
കാത്തിടുന്നതും പങ്കുവെക്കാതിരിക്കുവാന്‍ പല പാഠങ്ങള്‍
തന്നതും.
ലോണിലൂടെ കീഴടക്കാന്‍ ബഹുദൂരങ്ങള്‍ കാട്ടിയും മായയെ നീക്കി
നീയല്ലോ `സായുജ്യം' നല്‍കുമേവനും. (വെറുതെ
സംശയിക്കേണ്ട വീട്ടുപേരതുതന്നെടോ)
നിക്ഷേപം
പലരൂപത്തില്‍ കാത്തുകൊള്ളുന്നു നിത്യവും ചെറുകുടുംബം
സന്തുഷ്‌ടം ആപ്‌തവാക്യസമന്വിതം.
ഭുജിക്കേണം ഭജിക്കേണം സകലം
സ്വന്തമാക്കണം ശരീരംതാന്‍ പ്രമാണമെ- ന്നകതാരില്‍
നിനയ്‌ക്കണം.
കണ്ടിരിക്കില്ലയാകാശം അതില്‍
കാര്യവുമില്ലെടോ ടെറസ്സില്‍ `ദുഃഖിതര്‍'ക്കൊപ്പം `പാനം'
ചെയ്യുമിടയ്‌ക്കിടെ.
അത്യുത്തമം ഞായര്‍തന്നെ മറ്റെല്ലാം
കണക്കാണെടോ വീണുകിട്ടും ബന്ദുതന്നെ (ഹര്‍ത്താലെന്നും
വായിച്ചിടാം) ബീവറേജസ്സിന്നു സ്‌തുതി!.
പത്താമത്തെ
ശ്ലോകമാകു- ന്നണുകുടുംബമേ സ്വസ്‌തി. നീ തന്നെ ജ്ഞാനമാനന്ദം നീ തന്നെ
വര്‍ത്തമാനവും! ഓം ശാന്തി:... ശാന്തി:... ശാന്തി:!
|
| |
|
|
|
|
|
|
|