|
|
അത്ഭുതം
|
| |
|
| |
|
| |
താജിന്റെ മിനുസത്തില്‍
വിരലുരുമ്മിയിട്ടില്ല
ഫറവോയുടെ തിരുമുറ്റത്ത്
കാലുവെച്ചിട്ടില്ല
പിസയിലേക്ക് ചാഞ്ഞിട്ടില്ല
വന്‍മതിലിലൂടെ നടന്നിട്ടില്ല
ആകെയറിഞ്ഞത്
ഒരിടത്തൊരാള്‍
മുറ്റത്തെ മരച്ചോട്ടില്‍
കുടിച്ചുകഴിഞ്ഞ ചായക്കോപ്പ
ഈച്ചകളില്‍നിന്നും
കമഴ്ത്തിവെച്ചതു മാത്രം
|
| |
|
|
|
|
|
|
|