|
|
തേയ
|
| |
|
| |
|
| |
ഇലകള്‍ നീരുന്നില്ല
പൂവും മിഴിയുന്നില്ല
ഫലത്തില്‍ ധൂര്‍ത്തുകള്‍ കാട്ടിയ
തടിയും മുരടുമടങ്ങി
ഇറ്റും നീരേയില്ല
നാഴി വെളിച്ചവുമില്ല
ഒലിയ്ക്കും വാക്കുകളില്ല
ആരും വന്നതുമില്ല
തേയും ജീവിത
മൂലയിലങ്ങനെ
പറ്റിച്ചേര്‍ന്നുകിടക്കേ
പൊട്ടും പൊടിയും
ഊറ്റിയെടുക്കാന്‍
ചുറ്റും ചൂലുകള്‍ മാത്രം
എത്രയൊളിഞ്ഞു കിടന്നാലും
അത്ര തെളിഞ്ഞുപിടിക്കുന്നു.
|
| |
|
|
|
|
|
|
|