|
|
ഞണ്ടേ വണ്ടേ വൈകുണ്ഠേ
|
| |
|
| |
|
| |
നെല്‍വയലുകള്‍ക്ക്
അതിര്‍ത്തി നിര്‍ണ്ണയിച്ച
വരമ്പുകള്‍ മുഴുവന്‍ തുളച്ച്
ജീവിതമാസ്വദിച്ച ഞണ്ടേ,
തൊട്ടയല്‍വക്കിലെ
ഉണക്കഞാറിന്
നിന്റെ പരിശ്രമം
ജലമേകി
അങ്ങനെ നീ
വരമ്പു ഭേദിച്ചു
അകം നനയാതെ
വേര്‍തിരിച്ചു നിര്‍ത്തിയ
കഴുക്കോലുകള്‍ തുളച്ച വണ്ടേ,
അകവും പുറവും
ഒന്നാകണമെന്നു വിചാരിച്ച്
കഴുക്കോലു മുറിഞ്ഞ്
ഉണക്കക്കോലായ നനഞ്ഞ്
അങ്ങനെ നീ
ആകാശത്തേയ്ക്കു കുതിച്ചു
പ്രകൃതിയും പുരുഷനും
ഒന്നാകണമെന്നാഗ്രഹിച്ച്
നവദ്വാരങ്ങളിട്ട്
പടച്ചിറക്കിയ വൈകുണ്ഠേ,
തൊട്ടയല്‍വക്കത്ത്
ഉണക്കറൊട്ടി നല്‍കാത്ത
ജന്തുക്കളുടെ പരിശ്രമത്താല്‍
അങ്ങുന്ന്
ഇവിടെ
സ്വര്‍ഗ്ഗവും നരകവും ഭേദിച്ചു.
|
| |
|
|
|
|
|
|
|