Subhash

രണ്ടു വിരലുകള്‍.
രണ്ടു മോതിരങ്ങള്‍
വൃത്തം.
കവിളില്‍ അരുണിമ
മിഴികളിലൊളി.
തെളിഞ്ഞൊരു വട്ടമുഖം
കുങ്കുമം
പൊന്നൊളി വളക്കിലുക്കം
പുലരി രാത്രിക്കു കൊടുത്തത് ഒരു അമ്പിളിവട്ടം
ഇടയ്ക്കു മെലിയുന്നത്
മോതിരങ്ങള്‍ ഊരിവെക്കണം
ഇടയ്ക്ക് അണിയണം
അവന്‍ അസ്തമിക്കുന്നു പാതിക്കാഴ്ചയില്‍
നാമറിയാതെ അവര്‍ ഉണരുന്നു
രാപ്പകലുകളില്ലാതെ.