Subhash

അച്ഛന് സ്നേഹപൂര്‍വ്വം അമ്മാളു
അച്ഛാ,
അച്ഛനെന്താ ഏട്ടനുമാത്രം ആ കഥ പറഞ്ഞുകൊടുക്കുന്നത്? ഉണ്ണീടെ.
... ?
എനിക്ക് പേടിയാവണ കഥയും
പേടിപ്പിക്കുന്ന കഥയും?

ആ അമ്മാളുവാണോ ഞാന്‍?
അവസാനം പുലി പിടിക്കുന്ന...
എനിക്ക് ആ കഥ വേണ്ട.
എനിക്ക് ഉണ്ണീടെ കഥ മതി.
കഥ തീരുമ്പോള്‍ അമ്മയുടെ അടുത്തെത്താലോ
പൂതത്തിനു സങ്കടാവില്ലേ?
പാവം പുലി. അതെന്തു പിഴച്ചു?
എന്റെ കുഴപ്പല്ലേ?
കല്യാണത്തിനു വിളിക്കാഞ്ഞിട്ടല്ലേ?
അമ്മാളുവിന് എത്ര ആങ്ങളമാരാ
ഉണ്ണിക്ക് ആരൂല്യ
അവന്റെ അച്ഛനെവിടെ?
അച്ഛാ,
അച്ഛനെവിടെ?
സ്നേഹപൂര്‍വ്വം,
അമ്മാളു.
ഒപ്പ്.