Roberto Juaroz

ഇന്ന് വിചാരങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു
എഴുതുന്ന എന്റെ ഈ കൈ
എന്നെ വേദനിപ്പിക്കുന്നു
ഇന്നലെ ഞാന്‍ പറഞ്ഞ വാക്ക്,
പറയാതിരുന്ന വാക്ക്
എന്നെ വേദനിപ്പിക്കുന്നു
ലോകം എന്നെ വേദനിപ്പിക്കുന്നു

ചില ദിനങ്ങളങ്ങനെയാണ്
എന്തും വേദനയുണര്‍ത്തുംവിധം
സംവിധാനം ചെയ്ത ഇടങ്ങളെപ്പോലെ

ദൈവം മാത്രം
ഇന്നെന്നെ വേദനിപ്പിക്കുന്നില്ല
ഒരുപക്ഷെ ഇന്ന് അങ്ങനെയൊരാള്‍
സ്ഥിതിചെയ്യുന്നില്ല എന്നതിനാലാകാം

.....................................................

മൊഴിമാറ്റം : പി. പി. രാമചന്ദ്രന്‍