Roberto Juaroz

ആവശ്യമായതില്‍ക്കൂടുതല്‍ സ്ഥലം
അപഹരിക്കുന്ന ചിലതുണ്ട്
സ്വയം തിക്കിത്തിരക്കിക്കൊണ്ട് ക്രമേണ
അവ ചുറ്റുമുള്ള ഇടങ്ങളെക്കൂടി
കൈവശപ്പെടുത്തിക്കളയും
സ്വന്തം ശരീരത്തില്‍നിന്ന് കവിഞ്ഞൊഴുകുകയും
എന്നാല്‍ തിരിച്ച് സ്വയം ചുരുങ്ങാന്‍ കഴിയാത്തതുമായ
വിചിത്രജീവികളെപ്പോലെ

ഇതേവിധം കവിത ചിലപ്പോഴെന്നെ
എഴുതാനനുവദിക്കാറില്ല
അന്നേരം എഴുത്ത്
ഭാരിച്ച ഒരു ജന്തുവിന്നടിപ്പെട്ട പുല്ലുപോലെ
പരന്നുപോകും
വളരെക്കുറച്ചു വാക്കുകളെ മാത്രമേ
തട്ടിക്കൂട്ടിയെടുക്കാനാവൂ

ഓരോ കവിതയും
നക്ഷത്രങ്ങളുടെ അനന്തമായ പുലമ്പലിനു താഴെ ഉയരുന്ന
മറ്റൊരു പുലമ്പലില്‍ക്കൂടുതല്‍ ഒന്നുമല്ലആവശ്യമായതില്‍ക്കൂടുതല്‍ സ്ഥലം
അപഹരിക്കുന്ന ചിലതുണ്ട്
സ്വയം തിക്കിത്തിരക്കിക്കൊണ്ട് ക്രമേണ
അവ ചുറ്റുമുള്ള ഇടങ്ങളെക്കൂടി
കൈവശപ്പെടുത്തിക്കളയും
സ്വന്തം ശരീരത്തില്‍നിന്ന് കവിഞ്ഞൊഴുകുകയും
എന്നാല്‍ തിരിച്ച് സ്വയം ചുരുങ്ങാന്‍ കഴിയാത്തതുമായ
വിചിത്രജീവികളെപ്പോലെ

ഇതേവിധം കവിത ചിലപ്പോഴെന്നെ
എഴുതാനനുവദിക്കാറില്ല
അന്നേരം എഴുത്ത്
ഭാരിച്ച ഒരു ജന്തുവിന്നടിപ്പെട്ട പുല്ലുപോലെ
പരന്നുപോകും
വളരെക്കുറച്ചു വാക്കുകളെ മാത്രമേ
തട്ടിക്കൂട്ടിയെടുക്കാനാവൂ

ഓരോ കവിതയും
നക്ഷത്രങ്ങളുടെ അനന്തമായ പുലമ്പലിനു താഴെ ഉയരുന്ന
മറ്റൊരു പുലമ്പലില്‍ക്കൂടുതല്‍ ഒന്നുമല്ല

.................................................

മൊഴിമാറ്റം : പി. പി. രാമചന്ദ്രന്‍