Roberto Juaroz

രാത്രി ചിലപ്പോള്‍
നമുക്ക് ഇടം തരാതെ
ശിലാഖണ്ഡങ്ങളെപ്പോലെ
ഉറഞ്ഞുപോകും

അപ്പോള്‍
മരണത്തെ പ്രതിരോധിക്കാനായി
എന്റെ കൈകള്‍ക്ക് നിന്നെ തൊടാനാവില്ല

സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നതിനായി
എനിയ്ക്ക് എന്നെപ്പോലും തൊടാനാവില്ല

ആ ശിലയില്‍ പിണഞ്ഞുകിടക്കുന്ന
ഒരു ഞരമ്പ് എന്നെ എന്റെ ചിന്തകളില്‍നിന്നുതന്നെ
അടര്‍ത്തിമാറ്റുന്നു

അങ്ങനെ രാത്രി
നമ്മുടെ ആദ്യത്തെ ശവമാടമാകുന്നു

........................................

മൊഴിമാറ്റം : പി. പി. രാമചന്ദ്രന്‍