എഴുതുക
എന്നിട്ട് അതിനെ
അതേ താളില്‍ വിട്ടുകളയുക
മറ്റൊരിക്കല്‍ വായിക്കാനല്ല
ആര്‍ക്കെങ്കിലും കാണിക്കാനല്ല
എവിടേയ്ക്കെങ്കിലും അയച്ചുകൊടുക്കാനുമല്ല
എഴുത്തിനെ വെറുതെ
അതിന്റെ പാട്ടില്‍ വിടുക
ഓരോ പാഠവും അതിന്റെ വായനക്കാരെ
കണ്ടെത്തുന്നതുപോലെ
അതും തന്റെ വായനക്കാരനെ
സ്വയം കണ്ടുപിടിക്കട്ടെ
ആര്‍ക്കുംതന്നെ വായിക്കാന്‍ അസാദ്ധ്യമായവിധം
നാം ഉള്ളില്‍ എഴുതി കൊണ്ടുനടക്കുന്ന ആ പാഠത്തേയും
അങ്ങനെ വിടുക
...........................
മൊഴിമാറ്റം : പി. പി. രാമചന്ദ്രന്


