Sreehari. A.C
മലയാളം (50 വയസ്സ്‌)
മനുഷ്യത്വം
ആദര്‍ശം
സ്നേഹം
മതം
പോലുള്ള
പൊള്ളവാക്കുകളെ പേറിയ ഭാഷ
വാതില്‍ക്കല്‍ക്കൂടി
കടന്നുപോകുന്നവരെ
മാടിവിളിക്കുന്നു

ഭാഷയുടെ അടിവസ്ത്രം
കീറിത്തൊഴിഞ്ഞിരിക്കുന്നു
ആത്മകഥ എഴുതിയെടുക്കാന്‍
ആളെക്കിട്ടുമോ സര്‍?


മദര്‍ മലയാളം : (ാ‍)ീ‍വേലൃ ാ‍മഹമ്യമഹമാ


അമ്പിളി
പൂമ്പാറ്റ
തമ്പാച്ചി
ചപ്പാത്തി
എന്നിങ്ങനെ
പിച്ചവെച്ച കുഞ്ഞിന്‌
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍
ജോണി ജോണി യെസ്‌ പപ്പായില്‍ ചാലിച്ച്‌
നാക്കിലിറ്റിച്ചു
പെറ്റമ്മ

മാതൃഭാഷയുടെ മലയാളം
മദര്‍ടങ്ങായത്‌
അങ്ങനെയാണ്‌.