Nithya. K
മരിച്ച ഓരോ മനുഷ്യനും
ഒരു മനസ്സും ആത്മാവുമുണ്ടെന്നുറപ്പാണ്‌.
ശരീരമുണ്ടോ എന്നു മാത്രം
തീര്‍ച്ചയില്ല.
തീര്‍ച്ചയില്ലാത്ത ചില കാര്യങ്ങളാണ്‌ പറയുന്നതെന്ന്‌
സംശയമുണ്ടായേക്കാം.
ചേട്ടനെന്തായാലും നരകത്തിലേയ്ക്കായിരിക്കും
പോകുക എന്നും
അനിയനെന്തായാലും സ്വര്‍ഗ്ഗത്തില്‍ പോകാന്‍
തരമേയില്ലെന്നും
പറയുമ്പോള്‍
എനിക്ക്‌ കൃത്യമായറിയാം
പോകേണ്ട വഴി.

കാരണം
ഇന്നലെ ഞാന്‍ ബ്രൗസ്‌ ചെയ്ത സൈറ്റില്‍
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
ഏറ്റവും ഉപയോഗപ്രദമായ
അഞ്ചുമിനുട്ട്‌ ടിപ്സ്‌ സഹിതം.
'യാമിനി' എന്നായിരുന്നു പാസ്‌വേഡ്‌....

കൂടുതല്‍ കവിതകള്‍