Anoop Chulliyode

അങ്ങനെയനെ ഞങ്ങള്‍
ഭൂതകാലങ്ങളെ മായ്ച്ചുകൊണ്ടിരുന്നു
പിന്നെ പിന്നെ
ഒരൊറ്റ നിമിഷത്തിലെ ജീവിതം മാത്രമായിരുന്നു ഞാന്‍

ഏറ്റവും നിര്‍ണ്ണായകമായ ഒരു പ്രതികൂലതയില്‍ നിന്ന്
പിന്തിരിഞ്ഞു നടക്കുന്ന നിരാശരുടെ ഒരു ക്യാപ്റ്റന്‍
ആരവങ്ങളുടെ കൂട്ടത്തില്‍
ഒരു കുട്ടിയുടെ ശബ്ദം പോലെയോ ഇല്ലാതായ
ആ ഒരൊറ്റ നിമിഷം, അതായിരുന്നു ജീവിതം

ആദ്യപകുതിയുടെ സമനിലയില്‍ നിന്ന്
കിതപ്പുകളുടെ ആരവത്തോടെ ഞങ്ങള്‍ ചിതറി പോവുകയായിരുന്നു

എന്റെ ഭയത്തിന്റെ  ഒച്ചയാണ്‌ നിങ്ങള്‍ ഗ്യലറീ 
വന്യതയോടെ കെട്ടിമുറുക്കുന്ന കയറാണ്

ഇനിയുള്ളത് അത്രത്തോളം പ്രതീക്ഷകളാണ്
കുതിപ്പുകളെ വേട്ടയാടുന്ന നിസ്സഹായത
മുന്നില്‍ നിന്ന് കളിക്കതിരിക്കാന്‍
നിസ്സംഗതയുടെ തുറന്നുവെച്ച അവസരങ്ങള്‍ക്ക് മുന്നില്‍
എന്റെ ഗോളിയെ തിരിഞ്ഞു നോക്കുകയാണ് ഞാന്‍

പരാജയപെട്ട യുദ്ധങ്ങള്‍ക്കൊടുവിലും 
വളയപെട്ട സൈന്യത്താലും
നിലവിളിച്ചു പായുന്ന
എന്റെ കയ്യുകളെയും കാലുകളെയുമുയര്‍ത്തി
ആകാശം അതിലും വലിയ മൈതാനമെന്നോ കരുതി
അപ്രസക്തമായ  ഒരെടുത്തുചാട്ടം കൊണ്ട്  
എന്റെ ഗോളിക്കുനേരെ പാഞ്ഞടുക്കുന്നു

ഇപ്പോള്‍ ഞാന്‍ തന്നെയാണ് ഗോള്‍ കീപ്പെര്‍
ഞങ്ങള്‍ക്കിടയില്‍ ഒരു പന്തിന്റെ കടമയുണ്ട്
ഒരൊറ്റ തിരിച്ചുപോക്കുകൊണ്ട്
നിര്‍ദോഷമെന്നു ഞാന്‍ കരുതുന്ന
ഈ മാര്‍ഗ്ഗത്തെ സ്വീകാര്യതക്ക് വിടുക

എല്ലാ വിശ്വാസത്തെയും അട്ടിമറിക്കുന്ന
ഒരു ഒത്തുതീര്‍പ്പില്‍
എന്റെ കിതപ്പിന്റെ അനേകം ആരവങ്ങള്‍ക്കു തുടക്കമിട്ട്
ഇതാ ഗോള്‍ ഗോള്‍ ....

കൂടുതല്‍ കവിതകള്‍