Sindhu Malamakkavu

കാലം തെറ്റി പെയ്തൊരു മഴയില്‍
പൊട്ടി മുളച്ചതാണ്
തോന്നിയ പോലെ വളര്‍ന്നു
പന്തലിച്ചതാണ്

വേരുകളാല്‍ അമ്മയെ അള്ളിപ്പിടിച്ചും
കാറ്റിന്റെ താളത്തിനൊപ്പം തുള്ളിയും
കിളികൂട്ടങ്ങളുടെ രഹസ്യമറിഞ്ഞും
വിശന്നെത്തുന്നവരുടെ വയറു നിറച്ചും

അടുത്ത ഏല്‍ .പി സ്കൂളിലെ കുട്ടികള്‍ക്ക്
ഒളിച്ചുകളിക്കുമ്പോള്‍ മറപ്പിടിച്ചും
കല്ലെറിയാന്‍ നിന്ന് കൊടുത്തും
താന്തോന്നിയായി .

ഒടുവില്‍ ,
നിനക്കൊപ്പം വിസ്മൃതിയിലേക്ക്
ദഹിപ്പിക്കപെടുമ്പോള്‍
ആര് കാണുന്നു
ആഴത്തില്‍ പോയ വേരുകളിലെ
പൊടിച്ചു പൊന്താന്‍ വെമ്പി നില്ക്കുന്ന
ജീവന്റെ തുടിപ്പുകള്‍ ?

കൂടുതല്‍ കവിതകള്‍