Sona.G

ഹൃദയത്തില്‍നിന്നു പടര്‍ന്ന
സ്വര്‍ണ്ണനാവ്
കലത്തിന്റെ മൂട്
നക്കി നുണയുകയാണ്.

എന്നിലെ
എല്ലിന്‍ കൊള്ളികള്‍
ഊരി അടുപ്പില്‍വെച്ചു.
പുക കലത്തിന്
വിഷാദം പൂശുന്ന തിരക്കിലും.

ഞാന്‍ പതഞ്ഞൊഴുകിയത്
നീരാവി വിരലുകളാല്‍
മൂടി തുറന്നതുകൊണ്ടു മാത്രം.

എന്നിട്ടും
നീ മാത്രമെന്തേ
വേവാത്തതിപ്പോഴും?

കൂടുതല്‍ കവിതകള്‍