Kannan S

മുനക്കല്‍ കടപ്പുറത്തെ തോണികള്‍

 

മുനക്കല്‍ കടപ്പുറത്ത് കെട്ടിയ തോണികള്‍

കടലാഞ്ഞുവീശുമ്പോള്‍

സീല്‍ക്കാരത്തോടെ പരസ്പരം ചുംബിക്കുന്നു

ജലത്തിലെ ചെന്തെങ്ങുകളുടെ നിഴല്‍ പരിവാരം

ചാഞ്ചാട്ടത്തില്‍ മായ്ക്കുന്നു, വരയ്ക്കുന്നു

 

ദുഖവും ദുരിതവും പട്ടിണിയുംകൊണ്ട്

ആകെതളര്‍ന്നുപോയ മുക്കുവരെയോര്‍ത്ത്

അവ ഇരുളില്‍ വല്ലാതെ പിറുപിറുക്കുന്നു

കടലിന്റെ ആഴക്കയങ്ങള്‍

അവരുടെ കിനാക്കളെ ലഹരിപിടിപ്പിക്കുന്നു

തിരകളുടെ സാഹസച്ചാര്‍ത്തിലേറാന്‍

അവ കുരുക്കുകളില്‍ വലിയുന്നു

പറന്നുപോകുന്ന എരണ്ടകളുടെ നിഴലില്‍

അവ പിറ്റെന്നേക്കായ് ഉണര്‍ന്നിരിക്കുന്നു

 

ഞാരോത്തപറമ്പിലെ തെങ്ങ്

 

ഞാരൊത്തപറമ്പിലെ തെങ്ങും

എന്നെപ്പോലെ അനാഥന്‍തന്നെ

ചെറുപ്പത്തിലെ കൂമ്പടഞ്ഞു

 

വേരുകള്‍ കിള്ളിപ്പൊട്ടുമെന്നോര്‍ത്ത്

ഞ്ഞങ്ങള്‍ മരുന്നും വെള്ളവും

മനമലിഞ്ഞ് നല്‍കി

 

എന്നിട്ടും ഒരു കനി പോലും കാണിക്കാതെ

ഒരു മൂലയില്‍ അഗതിയായ് മെലിഞ്ഞുനിന്നു

കാറ്റുകളുടെ കലപിലക്കിടയില്‍

അതിന്റെ നിര്‍വികാരഖേദം

ഒരു മൌനത്തിലേക്കൊതുങ്ങി

 

ഒരു വസന്തത്തില്‍

മൈനകള്‍ പ്രാവുകള്‍ കുയിലുകള്‍

അതിന്മേല്‍ ചിറകടിച്ചു പറന്നു

ഇപ്പോള്‍ അതു പുഷ്പ്പിച്ചിരിക്കുന്നു

ഒരു തത്ത കൂടും വെച്ചിരിക്കുന്നു

അതെ ഒരു പഞ്ചവര്‍ണ്ണത്തത്ത

 

ബസ്സുകള്‍

 

വിദൂരഭവനങ്ങളില്‍ നിന്ന്

വിദൂരഭവനങ്ങളിലേക്ക്

എന്നെ ബന്ധിപ്പിക്കുന്ന ബസ്സുകള്‍

ബസ്സുകള്‍ കിതയ്ക്കുന്നു

ബസ്സുകള്‍ഇരമ്പുന്നു

 

യാത്രികരുടെ നിശ്വാസം

ആശകളുടെ ഉച്ച്വാസം

എന്റെമേല്‍ ആഞ്ഞുരസുന്നു

കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളിലേക്ക്

ചയക്കോപ്പകളുടെ അരുകിലേക്ക്

അതിഥiമുറികളിലേക്ക്

സിനിമാശാലകളിലേക്ക്

ചന്തകളുടെ സമറ്ധിയിലേക്ക്

സ്വന്തം മുറിയുടെ ഇരുട്ടിലേക്ക്

തണുപ്പിലേക്ക്

അക്ഷമകള്‍ തിരക്കുകൂട്ടുന്നു

 

ഹാ ഭൂമിയിലെ ഈ ഉപഗ്രഹം

അഭിലാഷികളുടെ പേടകം

നിരത്തിലൂടെ പാഞ്ഞു പാഞ്ഞു പോകുന്നു

സ്നേഹവും ഇളംചൂടും കാറ്റുമായ്

അന്തരീക്ഷം നമ്മെ മുന്നോട്ടു പിളര്‍ത്തുന്നു

നയവീചികളുടെ രധപുറങ്ങളിലേറി

മരങ്ങള്‍ അഭിവാദ്യം ചെയ്തു കടന്നുപോകുന്നു

പുറത്ത് ബാനറുകള്‍ മാളികകള്‍

കുന്ന്, അധ്വാനം, ബഹളം

പെണ്‍കുട്ടിയുടെ പവാടയില്‍നിന്നും

നിറങ്ങള്‍ പാറിപ്പറക്കുന്നു

 

ഓരോരുഠരുടെയും സ്വര്‍ഗ്ഗത്തിലേയ്ക്ക്

ബസ്സുകള്‍ നിര്‍ത്തിനിര്‍ത്തിപ്പായുന്നു

സമ്രുദ്ധമായ ഈ ജീവിതത്തില്‍ നിന്ന്

അഭിലാഷികളുടെ ഭവനത്തില്‍ നിന്ന്

ഞ്ഞാനെങ്ങോട്ടാണു ടിക്കറ്റെടുത്തിരിക്കുന്നത്

ഞ്ഞാനെവിടെയാണ്  ഇറങ്ങേണ്ടത്