Kalathara Gopan

ചില വാക്കുകള്‍
കവിതയില്‍ തീവ്രവാദികളാണ്.
സ്ഫോടനം നടത്തി
ഒരുപാടു ബിംബങ്ങളെ
തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ കോടതി
വധശിക്ഷയ്ക്കു വിധിച്ച്
ജയിലില്‍ കഴിയുന്നു.
ഭാഷയ്ക്ക് ദയാഹര്‍ജി
കൊടുത്തിട്ടുണ്ട്.
ചിലപ്പോള്‍
ജീവപര്യന്തമാക്കി
ഇളവു ചെയ്തേക്കാം.
ഇന്ന് ഭാഷയില്‍
ഇരിക്കാന്‍ പറഞ്ഞാല്‍
കിടക്കുന്ന
കുറേ വാക്കുകളേയുള്ളു.
ഒന്നു കണ്ണുരുട്ടിയാല്‍
മുള്ളുന്ന കുറേ ബിംബങ്ങളും.
 

കൂടുതല്‍ കവിതകള്‍