Sylan

നാമക്കല്‍
ഒരു നഗരമായിരുന്നത്രേ..
നാമവിശേഷണങ്ങള്‍
ആവശ്യമേയില്ലായിരുന്നുവത്രേ..

നാമദേവന്‍ എന്നൊരു
രാജാവിനെ
നമ്മള്‍ വല്ലവരുമുണ്ടോ
കേട്ടിരിക്കുന്നു..!!

കോട്ടക്കല്‍ വഴി
പോരുമ്പോള്‍
കര്‍ണന്‍ എന്നൊരു
ബസ്‌ കാണുന്നു..

കണ്ണു തിരുമ്മി
നോക്കുമ്പോള്‍
സീറ്റ് നിറയെ കോഴികള്‍ ..

തിക്കി ക്കുത്തി
നില്‍പ്പതും
കോഴികള്‍ ...

കൊടുത്താല്‍
കൊടൈക്കനാലിലും
കിട്ടുമെന്നാണ്..

( കോടൈ +
കനാല്‍ എന്നതാണ്
ശരി)

ചരിത്ര-
പണ്ഡിതനായിപ്പോയില്ലേ!
പണ്ട് പണ്ടെന്നു
വീണ്ടും തുടങ്ങിടാം.

കൂടുതല്‍ കവിതകള്‍