Abhirami

ഉച്ചവെയിലിന്റെ തിളച്ച കഷ്ണങ്ങള്‍
അടുക്കളവരാന്തയില്‍ ഓട്ടയിട്ടുതുടങ്ങുമ്പോഴാണ്
കണ്ണില്‍പ്പെട്ടത്.

മചുമരിലങ്ങനെ പലരൂപത്തില്‍ പടര്‍പ്പോള്‍
തടയിട്ടുനോക്കി.
കട്ടിളയുടെ പൊക്കത്തെ കാര്‍ന്നുതിന്നുമ്പോഴും
കണ്ടില്ലെു നടിച്ചു.
കളപ്പുര കടന്ന്, പഠിപ്പുരയിലൂടെ
അരിച്ചരിച്ചു കയറിയതാണെ്
തിരിച്ചറിയാനേ കഴിഞ്ഞില്ല.
പൂമുഖത്തിന്റെ
തെക്കോട്ടു നോക്കിനോക്കി തേഞ്ഞ കണ്ണിലും
വടക്കെ അറയുടെ
തേനും വയമ്പും ത താരാട്ടിലും
പടര്‍ന്നുപന്തലിച്ചപ്പോള്‍
പിഴുതെടുക്കാനാവാതെ ഞങ്ങള്‍ പകച്ചുനിന്നു.

പിന്നീട് വീടുമുഴുവന്‍ നിറഞ്ഞുനിറഞ്ഞ്
എല്ലാം വിടാതെ മൂടിയപ്പോള്‍
പുറ്റു പൊട്ടിച്ച് പുറത്തുവരാന്‍
രണ്ടക്ഷരമുരുവിട്ട്
സാര്‍ത്ഥവാഹകരെ കാത്ത് ഞങ്ങളിരിക്കുന്നു.
 

കൂടുതല്‍ കവിതകള്‍