Muhammed Kaviraj
എന്റെ സ്ഥലം
ഞാന്‍ കണ്ടുപിടിച്ചു
അത്‌
ചര്‍മ്മത്തില്‍
മാംസത്തില്‍
എല്ലില്‍
മജ്ജയില്‍
ചോരയില്‍ ഉയര്‍ന്നിരിക്കുന്നു

ഞാനെന്റെ നാഡിയിലൂടെ
അകത്തെ ചക്രവാളത്തില്‍
ചെന്നുതൊടുന്നു

നിന്റെ കവിളില്‍
എന്റെ നാക്ക്‌ ഉരുമ്മുന്നതുപോലെ.

അവിടം എപ്പോഴും
കൂടെ പോരുന്നു

ഒരൊച്ചിനെപ്പോലെ
പുറംതോടില്ലാത്തതില്‍
ഞാന്‍ ആഹ്ലാദിക്കുന്നു

അത്‌ ഇതാണ്‌
നിറഞ്ഞ ജീവനില്‍നിന്ന്‌
ദേഹം പിന്‍വാങ്ങുമ്പോള്‍
ഉണ്ടാകുന്ന സ്ഥലംപോലെ