Sasi. T.A

പർവ്വതങ്ങളെ തൂക്കിയിട്ടിരിക്കുന്ന
മുറിയിലിരിക്കുകയാണു ഞാൻ;
പർവ്വതങ്ങളെ ഇളക്കിമാറ്റിയ
മണ്ണ് മുറിയുടെ മൂലയിൽ
കിടപ്പുണ്ട്; ഈ ദൈവമുറിയിൽ
മണ്ണിനോടൊപ്പം എന്തൊക്കെ
വളരാനിരിക്കുന്നിനിയും ?.

പർവ്വതങ്ങളെ മാത്രം
മുളപ്പിക്കാതെ ദൈവമേ;
എന്നെപ്പോലെ ഇനിയും
നിന്റെ മുറിയിൽ
പലരുമകപ്പെടില്ലെ;
പാപികൾക്കായാലും
ഭയം നല്ലതല്ല.

അല്ലെങ്കിലും നീ ദൈവമായിട്ടെന്താ?
വളർത്തില്ലല്ലൊ പൂവിൻ മലകളെ
ചൊരിയുന്നു നിത്യം
പൂമലകളെ നിനക്കുമേൽ
നിന്നെ മറയ്ക്കുവാൻ..!

നീയോ എനിക്കുമേൽ
പര്‍വ്വതങ്ങളേയും
തൂക്കി തൂക്കിയങ്ങിനെ!!.