Gopikrishnan. P.N
ശരീരത്തില്‍
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന അവയവം
പലതായി പിരിഞ്ഞിരിക്കുന്നു,
ചില ഇലകളെപ്പോലെ
ഹരിതകം കൊതിച്ച്‌.

അത്‌
ഉറുമ്പുകളെപ്പോലെ
ബുദ്ധിമ്മുട്ടിയാണ്‌
തീറ്റ പെറുക്കിയെടുക്കുക.
കിളികളെപ്പോലെ
അനായാസമായാണ്‌
വായിലെത്തിക്കുക.

സ്നേഹത്തിന്റെ ഇന്ധനമുപയോഗിച്ച്‌
അവ കുഞ്ഞുങ്ങളിലും
പങ്കാളികളിലും
സുഹൃത്തുക്കളിലും
പലതരത്തില്‍ സഞ്ചരിക്കുന്നത്‌
നോക്കിനിന്നുപോകും,
എത്ര പരിചയിച്ചാലും.


അതുപോലെ
നൂറ്റാണ്ടുകളായി പരിശ്രമിച്ചിട്ടും
മടുക്കാതെ,
അനുഭവത്തിന്റെ രഹസ്യമറിയാന്‍
ഭാഷയില്‍ പരതുന്നതും.

പക്ഷെ, അതിനെ ഞാനിഷ്ടപ്പെടുന്നത്‌
ഇതുകൊണ്ടൊന്നുമല്ല.

മുഴുവന്‍ ശരീരവും
പരിഹാസ്യമായി കീഴടങ്ങുമ്പോള്‍
അത്‌ വെളിയില്‍ ചുരുണ്ടുമുറുകി
ഒരു പുതിയ തലച്ചോറാകും.

എന്നും,
ലോകമെമ്പാടും