Vinod. T.P
മുറി വൃത്തിയാക്കുമ്പോള്‍
പഴയ ഒരു ഉത്തരക്കടലാസ്‌
കണ്ടുകിട്ടുന്നു.

പ ിച്ചിട്ടില്ലാത്തവയ്ക്കു പകരം
ചോദ്യം പകര്‍ത്തിവച്ച ധൈര്യം
എന്റേതുതന്നെയോ എന്ന്‌
അമ്പരക്കുന്നു.

വീടിന്റെ പരീക്ഷയില്‍
മുറിയുടെ ചോദ്യത്തിനുനേരെ
എന്നെത്തന്നെ
വീണ്ടും വീണ്ടും എഴുതിനിറയ്ക്കുന്ന
പേടികണ്ട്‌
ഇനിയെപ്പോഴാവും
ആരെങ്കിലും
അമ്പരന്നുപോവുക?