Bilu C Narayanan
കാറ്റിന്റെ കൈകളില്‍
പുഷ്പപരാഗമായും
ഇലയനങ്ങാത്ത ഉച്ചകളില്‍
വേവുന്ന പച്ചയുടെ ഉഷ്ണഗന്ധമായും
നീ കാല്‍ നനയ്ക്കുന്ന നദിയില്‍
ഉണര്‍വ്വിന്റെ തണുപ്പായും
ഞാന്‍ കൊടുത്തയയ്ക്കുന്നത്‌
മേറ്റ്ന്താണ്‌?

വീടിന്റെ അകത്തളങ്ങളില്‍
നിന്നെ പെട്ടെന്ന്‌ നിശ്ചലനാക്കുന്ന
അദൃശ്യസാന്നിദ്ധ്യമായും
ഉറക്കത്തിന്റെ മരണതീരങ്ങളില്‍
സുരക്ഷിതനാക്കുന്ന
സ്വപ്നസ്പര്‍ശമായും
നിന്നെ പിന്തുടരുന്നത്‌
മേറ്റ്ന്താണ്‌?

ഇവയൊന്നുമല്ല സ്നേഹമെങ്കില്‍
ലോകത്തിലെ ഏറ്റവും സ്നേഹമയിയായ
രണ്ടാമത്തെ സ്ത്രീ വന്ന്‌
എന്നെ പ ിപ്പിക്കട്ടെ.

കൂടുതല്‍ കവിതകള്‍